ഓസ്ട്രിയയില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 11ന്
Thursday, June 9, 2016 6:27 AM IST
വിയന്ന: ഓസ്ട്രിയിലെ പ്രശസ്തമായ ഓള്‍സര്‍ട്രാസേയിലെ പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തില്‍ അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 11ന്(ശനി) ആഘോഷിക്കുന്നു

രാവിലെ 11നു ദേവാലയത്തിലെ പ്രധാന മദ്ബഹയില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോയല്‍ കോയിക്കര മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. തോമസ് കൊച്ചുചിറ, ഫാ. നിക്കോളാസ് തേനമ്മാക്കല്‍, ഫാ. തോമസ് പ്രശോബ്, ഫാ. തോമസ് മണലില്‍, ഫാ. ജയ്സന്‍ കാളന്‍, ഫാ. സിറിയക്ക്, ഫാ. ഷൈജു പള്ളിച്ചാംകുടിയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഫാ. സാല്‍വിന്‍ കണ്ണമ്പള്ളി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു ആരാധനയും നൊവേനയും ഊട്ടുനേര്‍ച്ചയും നടക്കും.

തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ നിക്കോളാസ് തേനമ്മാക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍