ഡല്‍ഹിയില്‍ ബൈക്ക് അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു
Wednesday, June 8, 2016 6:36 AM IST
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി ഡല്‍ഹിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ് മൂന്നിലെ എംഐജി ഫ്ളാറ്റ് പോക്കറ്റ് അഞ്ചിലെ സി -3 യില്‍ താമസിക്കുന്ന പത്തനാപുരം പിടവൂരില്‍ പുത്തന്‍ കളീക്കല്‍ കുടുംബാംഗമായ മുരളീധരന്‍ പിള്ളയുടെയും മൃദുലയുടെയും ഏകമകന്‍ സിദ്ധാര്‍ഥ് (19) ആണ് മരിച്ചത്.

മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് സഞ്ചരിച്ച ബൈക്ക് തിങ്കളാഴ്ച രാത്രി നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇടിച്ചാണ് അപകടം. സംസ്കാരം ഡല്‍ഹിയിലെ ഗാസിപ്പൂര്‍ ശ്മശാനത്തില്‍ നടത്തി.