ഡബ്ളിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ സംഗമം ജൂണ്‍ 25ന്
Monday, June 6, 2016 6:20 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന മൂന്നാമത് കുടുംബ സംഗമം ലൂക്കനില്‍ നടക്കും.

ജൂണ്‍ 25നു (ശനി) രാവിലെ ഒമ്പതു മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണു സംഗമം.

ഒന്‍പത് മാസ് സെന്ററുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും നര്‍മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. സഭാ സമിതിയംഗങ്ങളുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കുടുംബ സംഗമത്തിനു വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് ഭരണികുളങ്ങര (ചാപ്ളെയിന്‍), ഫാ. ആന്റണി ചീരംവേലില്‍, സെക്രട്ടറി മാര്‍ട്ടിന്‍ സ്കറിയ.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍