ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഗ്രില്‍ പാര്‍ട്ടി നടത്തി
Friday, June 3, 2016 5:28 AM IST
ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി ഫ്രാങ്ക്ഫര്‍ട്ട് സാക്സന്‍ഹൈസനിലെ ഷീര്‍വാള്‍ഡില്‍ മേയ് 29നു നടത്തി. ഷീര്‍വാള്‍ഡില്‍ നടത്തിയ പാര്‍ട്ടിയില്‍ യുവതലമുറയിലെ ധാരാളം പേര്‍ കുടുബസമേതം കൂട്ടുകാരുമൊത്ത് പങ്കെടുത്തു.

കേരളസമാജം മുന്‍വര്‍ഷ ഭാരവാഹികള്‍, സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ പ്രസിഡന്റ് എന്നിവര്‍ സജീവമായി ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. സൈമണ്‍ കൈപ്പള്ളിമണ്ണില്‍ മത്സ്യ മാംസാദികള്‍ തീക്കനലില്‍ ചുട്ടെടുക്കുന്നതിനു നേതൃത്വം നല്‍കി. ലില്ലി കൈപ്പള്ളിമണ്ണില്‍ സ്വയം തയാറാക്കിയ രുചികരമായ അച്ചാറുകള്‍ കൊണ്ടുവന്നു. ഇത് ഗ്രില്‍ പാര്‍ട്ടിക്ക് കൂടുതല്‍ രുചി പകര്‍ന്നു. സമാജം പ്രസിഡന്റ് ബോബി ജോസഫ്, സെക്രട്ടറി ഡോ. ബിനേഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍