ബ്രിസ്റോള്‍ ക്രിക്കറ്റ് ലീഗ്: ബ്രിസ്ക ക്രിക്കറ്റ് ക്ളബും ബ്രിസ്റോള്‍ മലയാളീസും ജൂണ്‍ നാലിന് ഏറ്റുമുട്ടും
Friday, June 3, 2016 5:24 AM IST
ബ്രിസ്റോള്‍: ക്രിക്കറ്റ് ലീഗിലെ അതിശക്തരായ ബ്രിസ്ക ക്രിക്കറ്റ് ക്ളബും ബ്രിസ്റോള്‍ മലയാളീസും തമ്മിലുള്ള വാശിയേറിയ ക്രിക്കറ്റ് ലീഗ് മത്സരത്തിനു ബ്രിസ്റോള്‍ വേദിയാകുന്നു. ജൂണ്‍ നാലിനു (ശനി) ഉച്ചകഴിഞ്ഞു 1.30ന് ബ്രിസ്ക ക്രിക്കറ്റ് ക്ളബിന്റെ ഹോം ഗ്രൌണ്ടായ പേജ് പാര്‍ക്കിലാണു മത്സരം. ബ്രിസ്റോളിലെ മലയാളികളുടെ ടീമുകള്‍ ഏറ്റുമുട്ടുന്ന ആവേശകരമായ മത്സരമാണു നടക്കുക.

ബ്രിസ്റോളിലെ എല്ലാ കായിക പ്രേമികളെയും മത്സരത്തിലേക്കു ബ്രിസ്ക സ്പോര്‍ട്സ് സെക്രട്ടറി നിതിന്‍ ലൂക്ക് സ്വാഗതം ചെയ്തു.

കളി നടക്കുന്ന സ്ഥലം: പാര്‍ക്ക് റോഡ്, സ്റേപിള്‍ ഹില്‍, ബ്രിസ്റോള്‍ ആടക6 5 ഘഉ.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്