ജര്‍മനിയില്‍ പ്രീ പെയ്ഡ് ഫോണ്‍ കണക്ഷന് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
Thursday, June 2, 2016 8:13 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന വ്യവസ്ഥ വരുന്നു. നിലവില്‍ പോസ്റ് പെയ്ഡ് കണക്ഷനു മാത്രമാണ് ഐഡി ആവശ്യമുള്ളത്.

ഡോണാള്‍ഡ് ഡക്കിന്റെ പേരില്‍ വരെ പ്രീ പെയ്ഡ് കണക്ഷന്‍ എടുക്കാന്‍ ഇപ്പോള്‍ സാധിക്കും. ഈ അവസ്ഥ മാറണം. ആരൊക്കെയാണ് കണക്ഷനെടുത്തിരിക്കുന്നതെന്നതിനു കൃത്യമായ രേഖ വേണം- ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ മന്ത്രിസഭാ യോഗത്തിനു ശേഷം വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇതാവശ്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍