യൂറോപ്പില്‍ കൊടുങ്കാറ്റും പേമാരിയും; അഞ്ചു മരണം
Monday, May 30, 2016 8:19 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റിലും ഇടി മിന്നലിലും പേമാരിയിലും നിരവധി പേര്‍ മരിച്ചതായും അനവധി പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജര്‍മനിയില്‍ മാത്രം ശക്തമായ കാറ്റിലും മഴയിലും നാലു മരണം റിപ്പോര്‍ട്ടു ചെയ്തു. തെക്കന്‍ പോളണ്ടില്‍ മിന്നലേറ്റ് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാരീസില്‍ ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് പതിനൊന്നു പേര്‍ക്കാണു പരിക്കേറ്റത്. ഇതില്‍ എട്ടു പേര്‍ കുട്ടികളാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

ജര്‍മനിയില്‍ യൂത്ത് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ മിന്നലേറ്റ് മൂന്നു പേര്‍ക്കാണു പരിക്കേറ്റത്. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി വിതരണവും താറുമാറായി. ജനജീവിതം ദു:സഹമായി തുടരുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍