ബ്രിട്ടനില്‍ ജോലിയില്ലാത്ത യൂറോപ്യന്‍ കുടിയേറ്റക്കാരുടെ എണ്ണം റിക്കാര്‍ഡ് ഭേദിച്ചു
Friday, May 27, 2016 8:08 AM IST
ലണ്ടന്‍: ജോലിയില്ലാതെ ബ്രിട്ടനില്‍ കഴിയുന്ന യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ എണ്ണം സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചുവെന്നു കണക്കുകള്‍ വ്യക്തമാകുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം 2,70,000 യൂറോപ്യന്‍മാര്‍ യുകെയിലേക്കു കുടിയേറിയെന്ന കണക്ക് പ്രധാനമന്ത്രി ഡേവിഡ് കാമറോണിനു കനത്ത തിരിച്ചടിയായി.

യൂറോപ്യന്‍ യൂണിയനിലെ സ്വതന്ത്ര സഞ്ചാര കരാര്‍ പ്രകാരമാണ് ഇത്രയധികം പേര്‍ യുകെയിലെത്തിയത്. ഇതില്‍ 77,000 പേരും വന്നത് കൃത്യമായ ഒരു ജോലി വാഗ്ദാനവുമില്ലാതെയായിരുന്നു എന്നും വ്യക്തമാകുന്നു.

യൂറോപ്യന്‍ പൌരന്‍മാരെ മാത്രം കണക്കിലെടുത്തുള്ള നെറ്റ് മൈഗ്രേഷന്‍ ഇപ്പോള്‍ 1,84,000. കോള്‍ചെസ്റര്‍ പോലൊരു പട്ടണത്തിന്റെ ജനസംഖ്യയ്ക്കു തുല്യമാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍