ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ക്ളബിനു പുതിയ നേതൃത്വം
Friday, May 27, 2016 5:56 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോണ്‍ മാത്യു (പ്രസിഡന്റ്), ജോസഫ് പീലിപ്പോസ് (വൈസ് പ്രസിഡന്റ്), സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍), സിജോ മാമ്പള്ളില്‍ (യൂത്ത് മെംമ്പര്‍), ജോര്‍ജ് ചൂരപൊയ്കയില്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ബൊണാമസിലെ സാല്‍ബൌ ക്ളബില്‍ നടന്ന വാര്‍ഷികപൊതുയോഗത്തില്‍ വൈസ് പ്രസിഡന്റ് ജോസഫ് പീലിപ്പോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സേവ്യര്‍ പള്ളിവാതുക്കല്‍ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ബാഡ്മിന്റണ്‍, ഷട്ടില്‍, വോളിബോള്‍ വിഭാഗങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുതിയതായി വോളിബോള്‍, ബാഡ്മിന്റണ്‍, ഷട്ടില്‍ എന്നിവ കളിക്കാന്‍ താത്പര്യമുള്ളവരെ സ്വാഗതം ചെയ്തു. സ്പോര്‍ട്സ് ക്ളബിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏവരും സംതൃപ്തി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പു നടപടികള്‍ക്ക് മാത്യു കൂട്ടക്കര നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍