പിറവം സംഗമം മേയ് 28ന്; അശ്വിന്‍ രാജ് മുഖ്യാതിഥി
Friday, May 27, 2016 5:52 AM IST
ലണ്ടന്‍: ചെസ്റര്‍ഫീല്‍ഡിനടുത്തുള്ള അഡ്വവെഞ്ചര്‍ സെന്ററില്‍ മേയ് 28നു (ശനി) നടത്തുന്ന പിറവം സംഗമത്തില്‍ മുഖ്യാതിഥിയായി ജൂണിയര്‍ മജീഷ്യന്‍ അശ്വിന്‍ രാജ് പങ്കെടുക്കും.

2012ല്‍ രാഷ്ട്രപതിയില്‍നിന്നും ചീഫ് മിനിസ്റര്‍ ഗോള്‍ഡ് മെഡലും 2015ല്‍ കേരള ചലച്ചിത്ര അക്കാഡമി ചില്‍ഡ്രന്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡും നിരവധി അന്തര്‍ദേശീയ ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

സംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ജൂണിയര്‍ മജിഷ്യന്റെ മാജിക് ഷോയും അരങ്ങേറുമെന്നു സംഘാടകരായ വര്‍ഗീസ് ചാലിക്കര, ബിനോ മാത്യു, സനല്‍ ജോണ്‍, റെജി കുടിലില്‍, ബിജു ചക്കാലയ്ക്കല്‍, ബിജു പോള്‍, റെജി വട്ടപറമ്പില്‍, സിജോ ചാക്കോ, ലുലു മാത്യു, എബി കുടിലില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്