മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ മേയ് 27, 28, 29 തീയതികളില്‍
Friday, May 27, 2016 5:49 AM IST
മാഞ്ചസ്റര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മാഞ്ചസ്റര്‍ ദേവാലയത്തിന്റെ കൂദാശയും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും മേയ് 27, 28, 29 (വെള്ളി, ശനിഷ ഞായര്‍) തീയതികളില്‍ നടക്കും.

മാഞ്ചസ്റര്‍ ഓര്‍ത്തഡോക്സ് കൂട്ടായ്മയുടെ ചിരകാലാഭിലാഷമാണു സ്വന്തം ദേവാലയം എന്ന ആശയം. ഏകദേശം അഞ്ചു ലക്ഷം പൌണ്ട് ചെലവിട്ട് പണികഴിപ്പിച്ച ഈ ദേവാലയം കേരളീയ ശൈലിയോട് താദാത്മ്യം ഉള്ളതാണ്. ഫാ. വര്‍ഗീസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ പൂര്‍ണ സഹകരണത്തോടെയാണു ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2004 ല്‍ ഫാ. ഹാപ്പി ജേക്കബിന്റെ നേതൃത്വത്തില്‍ തുടങ്ങിയ പ്രാര്‍ഥന കൂട്ടായ്മയാണ് ഇന്നു നൂറോളം കുടുംബങ്ങള്‍ അടങ്ങിയ യുകെയിലെ ഏറ്റവും വലിയ ദേവാലയമാണ്.

ശൂശ്രൂഷകള്‍ക്ക് യുകെ-യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ മുഖ്യകാര്‍മികത്വം വഹിക്കും.

27നു (വെള്ളി) വൈകുന്നേരം ആറിന് ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ ആദ്യഭാഗം രാത്രി എട്ടിന് അവസാനിക്കും. 28നു (ശനി) രാവിലെ ഏഴിന് ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു പൊതുചടങ്ങോടെ അവസാനിക്കും.

29നു (ഞായര്‍) രാവിലെ 8.30ന് ആരംഭിക്കുന്ന ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 12നു നടക്കുന്ന റാസയോടെ അവസാനിക്കും.

വിവരങ്ങള്‍ക്ക്: റോയി സാമുവല്‍ (സെക്രട്ടറി) 07863360671, ഏബ്രഹാം ജോസഫ് (ട്രസ്റി) 07846869098.

വിലാസം: ബ്രോണ്‍ലോവേ, ഹല്ലിവേല്‍, ബോള്‍ട്ടണ്‍ ആഘക 3ഞഎ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്