ഡെന്‍മാര്‍ക്കിലെ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ആശങ്കയില്‍
Thursday, May 26, 2016 9:09 AM IST
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലെ ആയിരക്കണക്കിനു ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ നാടുകടത്തല്‍ ഭീഷണിയില്‍ തുടരുന്നു. ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്ന കാലാവധി തീരെ അപരിമിതിമെന്നും അവര്‍ പറയുന്നു. വിദേശ കുടിയേറ്റക്കാര്‍ക്കു സഹായമായി ആരംഭിച്ച ഗ്രീന്‍ കാര്‍ഡ് പദ്ധതി വര്‍ഷങ്ങളായി വിവിധ തരത്തിലുള്ള പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതി അവസാനിപ്പിക്കാന്‍ ഡാനിഷ് സര്‍ക്കാര്‍ തീരുമാനിച്ചതാണു കാര്‍ഡ് ഉടമകളെ ആശങ്കയിലാക്കുന്നത്.

പദ്ധതി പ്രകാരം ഡെന്‍മാര്‍ക്കില്‍ ഇപ്പോള്‍ താമസിക്കുന്നത് ആറായിരത്തോളം വിദേശികളാണ്. ഇവര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാധാനപരമായ പ്രകടനങ്ങളും ഇവര്‍ സംഘടിപ്പിച്ചു.

ജോസ് കുമ്പിളുവേലില്‍