ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ വീണ്ടും നീട്ടി
Friday, May 20, 2016 8:25 AM IST
പാരീസ്: നവംബറിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്നു ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഫ്രഞ്ച് സര്‍ക്കാര്‍ വീണ്ടും ദീര്‍ഘിപ്പിച്ചു.

ജൂണ്‍ പത്തു മുതല്‍ ജൂലൈ പത്തു വരെ നടക്കുന്ന യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കൂടി പിന്നിടും വിധത്തില്‍, രണ്ടു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

പാര്‍ലമെന്റിന്റെ ഇരുസഭകളും സര്‍ക്കാരിന്റെ തീരുമാനം വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ഫ്രാന്‍സില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുകയും ഫുട്ബോള്‍ ടീമുകളെ ഭീകരര്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഫുട്ബോള്‍ ടൂര്‍ണമെന്റ് റദ്ദാക്കാനോ മാറ്റി വയ്ക്കാനോ ഒരു ആലോചനയും നടക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാല്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍