ജര്‍മനിയില്‍ ആയുധ ലൈസന്‍സിനായി നെട്ടോട്ടം
Friday, May 20, 2016 8:23 AM IST
ബെര്‍ലിന്‍: ബവേറിയയില്‍ മാരകമല്ലാത്ത ആയുധങ്ങള്‍ക്ക് ലൈസന്‍സ് സമ്പാദിക്കുന്നവരുടെ എണ്ണം കുതിച്ചു കയറുന്നു. കഴിഞ്ഞ വര്‍ഷം ആകെ ലൈസന്‍സ് എടുത്തതിന്റെ ഇരട്ടി ആളുകള്‍ ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തിനുള്ളില്‍ തന്നെ ലൈസന്‍സ് എടുത്തു കഴിഞ്ഞു.

ബവേറിയന്‍ സ്റേറ്റില്‍ വിദേശ അഭയാര്‍ഥികളുടെ സാന്നിധ്യം വന്‍ തോതില്‍ വര്‍ധിച്ചതാണ് ഇങ്ങനെയൊരു പ്രവണതയ്ക്കു കാരണമെന്നു വിലയിരുത്തല്‍.

അക്രമികളെ പേടിപ്പിക്കാനോ പിരിച്ചു വിടാനോ മാത്രമാണ് മാരകമല്ലാത്ത തരം തോക്കുകളുടെ ഉപയോഗം. എന്നാല്‍, അപൂര്‍വമായെങ്കിലും ഇവയുടെ ഉപയോഗം മരണ കാരണമാകുകയും ചെയ്യാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍