'വണ്‍ യൂറോ ജോബ്' ജര്‍മനി നടപ്പാക്കിത്തുടങ്ങി
Thursday, May 19, 2016 8:22 AM IST
ബെര്‍ലിന്‍: വിദേശത്തുനിന്നുള്ള അഭയാര്‍ഥികള്‍ക്ക് ജര്‍മനി 'വണ്‍ യൂറോ ജോബ്'എന്ന പേരില്‍ ജോലി നല്‍കിത്തുടങ്ങി. ദിവസം ഒന്നര മണിക്കൂര്‍ മാത്രം നീളുന്ന ഷിഫ്റ്റുകളോടെയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ജര്‍മനിയുടെ തൊഴില്‍ വിപണിയിലേക്കു കടക്കാന്‍ അഭയാര്‍ഥികള്‍ക്കു ലഭിച്ചിരിക്കുന്ന പ്രവേശന മാര്‍ഗമായാണ് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇതു ഫലപ്രാപ്തിയിലെത്തുന്ന കാര്യത്തില്‍ മേഖലയിലെ വിദഗ്ധര്‍ ഇപ്പോഴും സംശയത്തിലാണ്.

മാസം മുഴുവന്‍ ജോലി ചെയ്താലും ശരാശരി ജര്‍മനിക്കാരനു കിട്ടുന്നതിനെക്കാള്‍ വളരെ തുച്ഛമായ വരുമാനം മാത്രമാണ് ഇവര്‍ക്കു കിട്ടുക. എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ അഭയാര്‍ഥികള്‍ അതില്‍ തൃപ്തരാണെന്നതാണ് മറ്റൊരു വസ്തുത.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍