കരീബിയന്‍ അഭയാര്‍ഥികള്‍ സോമാലിയക്കാരെന്ന വ്യാജേന യൂറോപ്പിലേക്ക്
Thursday, May 19, 2016 8:21 AM IST
ബ്രസല്‍സ്: ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും പുറമേ ഇതാ കരീബിയന്‍ ദ്വീപുകളില്‍നിന്നും യൂറോപ്പിലേക്ക് കുടിയേറ്റം തുടങ്ങിയിരിക്കുന്നു.

കരീബിയനില്‍നിന്ന് ആറായിരം മൈല്‍ വിമാനത്തില്‍ സഞ്ചരിച്ച് തുര്‍ക്കിയിലെത്തിയാണ് ഇവര്‍ സോമാലിയക്കാരെന്ന വ്യാജനേ യൂറോപ്പില്‍ അഭയാര്‍ഥിത്വം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.

ഇസ്താംബുളിലാണ് ഇവര്‍ വന്നിറങ്ങുന്നത്. അവിടെനിന്ന് ഈജിയന്‍ കടല്‍ കടന്ന് ഗ്രീക്ക് ദ്വീപുകളിലെത്തും. ഇവിടെ സോമാലിക്കാര്‍ എന്നാണ് സ്വയം പരിചയപ്പെടുത്തുക. ചിലര്‍ സിറിയയില്‍നിന്നാണെന്നും അഫ്ഗാനിസ്ഥാനില്‍നിന്നാണെന്നും പറയും.

തുര്‍ക്കിയില്‍ പോകാന്‍ വീസ ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. വിമാന ടിക്കറ്റുകള്‍ക്കും നിരക്ക് കുറവാണത്രെ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍