ഓടയില്‍ വീണ ബിജെപി എംപി വിദേശത്തും വൈറല്‍
Wednesday, May 18, 2016 8:22 AM IST
ലണ്ടന്‍: ഇന്ത്യയിലെ വനിതാ എംപി എട്ടടി താഴ്ചയുള്ള ഓടയില്‍ വീണ വാര്‍ത്ത വിദേശ മാധ്യമങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുത്തു.

പൂനം മാഡം എന്ന എംപിയാണ് ടിവി ഇന്റര്‍വ്യൂനിടെ, നിന്നിരുന്ന സ്ളാബ് തകര്‍ന്നു ഓടയിലേക്കു വീണത്. സംഭവത്തില്‍ മറ്റു നാലു പേരും കൂടെ വീണു.

നിസാരമല്ലാത്ത പരിക്കുകള്‍ എല്ലാവര്‍ക്കും ഏറ്റു. എംപിയുടെ തലയില്‍ നാലിഞ്ച് നീളത്തില്‍ മുറിവുണ്ട്. തോളിനും കാലുകള്‍ക്കും പരിക്കേറ്റു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍