ബ്രെക്സിറ്റ് ഏറ്റവും കൂടുതല്‍ ബാധിക്കുക ദരിദ്രരെ: കാമറോണ്‍
Tuesday, May 17, 2016 8:16 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാനാണു ജനഹിത പരിശോധനയില്‍ ബ്രിട്ടീഷ് ജനത വിധിയെഴുതുന്നതെങ്കില്‍ പ്രത്യാഘാതങ്ങള്‍ കനത്തതായിരിക്കുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ മുന്നറിയിപ്പ്.

യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുപോയാല്‍ ദരിദ്രര്‍ക്കായിരിക്കും ഏറ്റവുമധികം ബുദ്ധിമുട്ട് നേരിടേണ്ടിവരിക. വലിയ വിലക്കയറ്റവും തൊഴിലില്ലായ്മയും ആയിരിക്കും അടിയന്തര ഫലങ്ങളെന്നും പ്രധാനമന്ത്രി.

പുറത്തുപോകാനാണു ബ്രിട്ടന്‍ തീരുമാനിക്കുന്നതെങ്കില്‍ അതൊരു ദേശീയ പിഴവായിരിക്കുമെന്നും കാമറോണ്‍ പറഞ്ഞു.

ജൂണ്‍ 23നാണ് ഹിതപരിശോധന നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. രാജ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന നേരിട്ടുള്ള ചോദ്യം മാത്രമാണ് ഇതില്‍ ഉന്നയിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍