വാല്‍സിംഗ്ഹാം തീര്‍ഥാടനം മേയ് 14ന്
Friday, May 13, 2016 4:18 AM IST
ലണ്ടന്‍: ബര്‍മിംഗ്ഹാം അതിരൂപതയുടെ നേതൃത്വത്തിലുള്ള വാല്‍സിംഗ്ഹാം തീര്‍ഥാടനം മേയ് 14നു (ശനി) നടക്കും. ബിഷപ് റവ. റോബര്‍ട്ട് ബ്രയന്‍ തീര്‍ഥാടനത്തിനു നേതൃത്വം നല്‍കും.

അതിരൂപതയുടെ കീഴിലുള്ള 14 മാസ് സെന്ററുകളില്‍നിന്നു നിരവധി കോച്ചുകളിലും കാറുകളിലുമായി വിശ്വാസികള്‍ രാവിലെ 11ഓടെ വാത്സിംഗ്ഹാമില്‍ എത്തിച്ചേരും. 12.30ന് ചടങ്ങുകള്‍ ആരംഭിക്കും. 1.30നു ജപമാല ചൊല്ലിയുള്ള പ്രദക്ഷിണം ആംഗ്ളിക്കന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നും ആരംഭിക്കും. 3.15ന് ആഘോഷമായ വിശുദ്ധ കുര്‍ബാന സ്ളിപ്പര്‍ ചാപ്പലില്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചോടെ തിരുക്കര്‍മങ്ങള്‍ സമാപിക്കും.

തീര്‍ഥാടനത്തിനു സീറോ മലബാര്‍ സഭ ചാപ്ളെയിന്‍ ഫാ. ജയ്സണ്‍ കരിപ്പായി, കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോ ജോസഫ്, സെക്രട്ടറി ജോയി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

അതിരൂപതയുടെ വിശ്വാസ കൂട്ടായ്മയുടെ ഭാഗമായുള്ള തീര്‍ഥാടനത്തില്‍ പങ്കുചേരുന്നതിന് എല്ലാ വിശ്വാസികളേയും ഫാ. ജയ്സണ്‍ കരിപ്പായി സ്വാഗതം ചെയ്തു.

വിലാസം: അിഴഹശരമി ടവൃശില 2 ഇീാാീി ജക ണമഹശിെഴവമാ ചഞ22 6ഋഋ.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപുറം