സ്വന്തം ആത്മഹത്യ വീഡിയോയില്‍ ചിത്രീകരിച്ച യുവതിയെക്കുറിച്ച് അന്വേഷണം
Thursday, May 12, 2016 8:44 AM IST
ബെര്‍ലിന്‍: ട്രെയ്നിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പെരിസ്കോപ്പ് എന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ ഉപയോഗിച്ച് പത്തൊമ്പതുകാരി തന്റെ മരണം ചിത്രീകരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ വീഡിയോ കാണരുതെന്ന മുന്നറിയിപ്പോടെയാണു തുടക്കം.

താന്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നു വീഡിയോയില്‍ പറയുന്ന യുവതി, അക്രമിയുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണു വിവരം.

എന്നാല്‍, ഈ വീഡിയോ ഇപ്പോള്‍ പെരിസ്കോപ്പില്‍ ലഭ്യമല്ല. ട്വിറ്ററിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്ളിക്കേഷന്റെ അധികൃതര്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ തയാറായിട്ടുമില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍