ഓസ്ട്രിയയില്‍ പുതിയ ചാന്‍സലറെ തിരഞ്ഞെടുക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍
Thursday, May 12, 2016 4:57 AM IST
വിയന്ന : രാജിവെച്ച ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫായ്മാന്റെ പിന്‍ഗാമിയാരാണെന്നറിയുവാനുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയായി ഓസ്ട്രിയന്‍ റെയില്‍വെ മേധാവി ക്രിസ്റ്യന്‍ കേറന്‍ മാറുന്നു. അഭയാര്‍ഥിപ്രശ്നങ്ങളില്‍ നിര്‍ണ്ണായക നിലപാടുകള്‍ കൈക്കൊണ്ടിരുന്ന ക്രിസ്റ്യന്‍ കേറന്‍ പാര്‍ട്ടി വൃത്തങ്ങളില്‍ ജനപ്രിയന്‍ കൂടിയാണ്. അമ്പതു വയസുകാരനായ ക്രിസ്റ്യന്‍ ഒരു പക്ഷെ ഓസ്ട്രിയന്‍ ചാന്‍സലറായി വന്നേക്കാം.

എന്നാല്‍, പാര്‍ട്ടിയിലെ ഇപ്പോള്‍ കരുത്തനായ താത്കാലിക അധ്യക്ഷന്‍ വിയന്നമേയര്‍ മിഖായേല്‍ ഹോയ്പ്പലിന് താത്പര്യം മുന്‍ ഒആര്‍എഫ് ചാനല്‍ മേധാവി ഗെഹാര്‍ഡ് സൈലറേയാണ്. ഇതില്‍ ആര്‍ക്ക് നറുക്ക് വീഴും എന്നറിയാന്‍ ഇനിയും ഏതാനും ദിവസംകൂടി കാത്തിരിക്കണം.

ഇനി ചാന്‍സര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമുണ്ടായാല്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് ആരോഗ്യകാര്യമന്ത്രി സബീനേ ഓബര്‍ ഹോയ്സര്‍ക്ക് നറുക്കുവീഴാനും സാധ്യതയുള്ളതായി പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

റെയില്‍വേയുടെ മേധാവി എന്ന നിലയില്‍ ക്രിസ്റ്യന്‍ കേറന്‍ സ്തുത്യൂര്‍ഹ്യമായ പ്രവര്‍ത്തനമാണ് കാഴ്ച്ച വച്ചത്. പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന് അമ്പതുകാരനായ ഇദ്ദേഹം ഏറെ പ്രിയങ്കരനാണ്. വിവിധ ചാനലുകളുടെ മേധാവിയായി മികവുറ്റ പ്രവര്‍ത്തനം കാഴ്ച്ചവച്ച സൈലറെ ഉന്നതനേതൃത്വം ശക്തമായി പിന്തുണയ്ക്കുന്നുണ്െടങ്കിലും ജനകീയ അടിത്തറ കാര്യമായിട്ടില്ല എന്നത് വസ്തുതയാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍