ജര്‍മന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മതപീഡനം
Wednesday, May 11, 2016 8:13 AM IST
ബെര്‍ലിന്‍: ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ മുസ്ലിം വിശ്വാസികളില്‍പ്പെട്ട ഒരു വിഭാഗത്തില്‍നിന്നു പീഡനം നേരിടുന്നുവെന്നു അന്വേഷണ റിപ്പോര്‍ട്ട്.

മുസ്ലിം ആരാധനകളില്‍ പങ്കെടുക്കാന്‍ ക്രിസ്ത്യന്‍ വിശ്വാസികളെ നിര്‍ബന്ധിക്കുന്നത് പല ക്യാമ്പുകളിലും പതിവാണത്രെ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍.

231 ക്രിസ്ത്യന്‍ അഭയാര്‍ഥികളില്‍നിന്നാണ് അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിച്ചത്. ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു അന്വേഷണം. ക്രിസ്ത്യന്‍ അഭയാര്‍ഥികളെയും മുസ്ലിം അഭയാര്‍ഥികളെയും പ്രത്യേകം പാര്‍പ്പിക്കണമെന്നാണു സംഘടന ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍