ഡബ്ളിനില്‍ 'മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സ്' ജൂണ്‍ നാലിന്
Tuesday, May 10, 2016 5:40 AM IST
ഡബ്ളിന്‍: വിനോദവും വിജ്ഞാനവും വിസ്മയവും കോര്‍ത്തിണക്കിക്കൊണ്ട് ലോകപ്രശസ്തനായ മജീഷ്യന്‍ മുതുകാടും സംഘവും അയര്‍ലന്‍ഡില്‍ മെഗാമാജിക് ഷോയുമായി എത്തുന്നു.

മലയാളം സാംസ്കാരിക സംഘടനയാണ് മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിന് ആതിഥ്യമരുളുന്നത്. അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും അപൂര്‍വ അവസരമായ മുതുകാടിന്റെ ഇല്ലൂഷന്‍ ഷോ ഡബ്ളിനിലാണു സംഘടിപ്പിക്കുന്നത്. മാജിക്കിലൂടെ മഹത്തായ ആശയങ്ങള്‍ പ്രചരിപ്പിച്ച് ലോകം മുഴുവന്‍ പ്രശസ്തനായ മുതുകാടും സംഘവും മാജിക്ക്ഷോയുമായി ഇതാദ്യമായാണു യൂറോപ്പ് സന്ദര്‍ശനം നടത്തുന്നത്.

യുകെയിലും അയര്‍ലന്‍ഡിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‍ലന്‍ഡിലെ ഏകവേദി ഡബ്ളിനിലെ ഗ്ളാസ്നെവിനിലുള്ള ഹെലിക്സ് തിയേറ്ററാണ്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഹെലിക്സ് തിയേറ്ററില്‍ ജൂണ്‍ നാലിനു വൈകുന്നേരം അഞ്ചിനാണ് മാജിക്ഷോ അരങ്ങേറുന്നത്. പത്ത് അംഗങ്ങള്‍ അടങ്ങുന്നതാണു മുതുകാട് നയിക്കുന്ന ടീം.

'മാജിക് വിത്ത് എ മിഷന്‍' എന്ന ആപ്തവാക്യവുമായി അരങ്ങേറുന്ന മുതുകാടിന്റെ മാജിക്ക് ഷോയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റിസര്‍വ് ചെയ്യുവാന്‍ ംംം.ാമഹമ്യമഹമാ.ശല എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വിവരങ്ങള്‍ക്ക്: ബേബി പെരേപ്പാടന്‍ 087 2930719, വി.ഡി. രാജന്‍ 087 0573885, മിട്ടു ഷിബു 087 3298542, ബിപിന്‍ ചന്ദ് 089 4492321, ജോജി ഏബ്രഹാം 087 1607720, അജിത്ത് കേശവന്‍ 087 6565449.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍