ജര്‍മന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ ടിക്കറ്റ് വരുന്നു
Saturday, May 7, 2016 5:09 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ ദീര്‍ഘദൂര പ്രൈവറ്റ് ബസ് സര്‍വീസ് ചാര്‍ജുകളുമായി മത്സരിക്കാനും, യാത്രക്കാരുടെ സൌകര്യത്തിനുമായി പുതിയ റെയില്‍ ടിക്കറ്റ് കൊണ്ടു വരുന്നു. ഈ റെയില്‍ ടിക്കറ്റ് ഉപയോഗിച്ച് കുറഞ്ഞ നിരക്കില്‍ ഇന്റര്‍സിറ്റി സര്‍വീസുകള്‍ ഉള്‍പ്പെടെ എല്ലാ റെയില്‍ സര്‍വീസുകളും, വാടക സൈക്കിളുകള്‍, ടാക്സി സര്‍വീസ് എന്നിവ ഉപയോഗിക്കാം. ഈ റെയില്‍ ടിക്കറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഫ്രീ ആയി സീറ്റ് ബുക്കിംങ്ങും സാദ്ധ്യമാണ്.

ഈ റെയില്‍ ടിക്കറ്റില്‍ യാത്ര ചെയ്ത് എത്തേണ്ട സ്ഥലത്തേക്ക് പോകാന്‍, ലോക്കല്‍ ട്രെയിന്‍, സൈക്കിളുകള്‍, ടാക്സി എന്നിവ ഉപയോഗിക്കാം. ഇതിന്റെ ചാര്‍ജ് ഒന്നുകില്‍ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ മൊബൈല്‍ ആപ് മുഖാന്തിരം അടയ്ക്കാം. യുവജനതങ്ങള്‍ക്കും, മൊബൈല്‍ ഉപയോഗത്തില്‍ പിരിചയ സമ്പന്നര്‍ക്കു ഇത് കൂടുതല്‍ പ്രയോജനപ്പെടും. ഇങ്ങനെ ജര്‍മന്‍ റെയില്‍ സര്‍വീസ് പുത്തന്‍ ആശയങ്ങങ്ങളുമായി നവീകരിക്കുമെന്ന് റെയില്‍ ചെയര്‍മാന്‍ റൂഡിഗെര്‍ ഗ്രൂബെ പറഞ്ഞു. പുതിയ റെയില്‍ കാര്‍ഡുകള്‍ ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്കും, ജര്‍മനിയില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്കും ഉപയോഗിക്കാം. ടൂറിസ്റ്റുകള്‍ അവര്‍ തങ്ങുന്ന ഹോട്ടല്‍ അല്ലെങ്കില്‍ സ്പോണ്‍സറുടെ അഡ്രസ് നല്‍കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍