അയര്‍ലന്‍ഡില്‍ ഒഐസിസിയുടെ നേത്യത്യത്തില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍
Saturday, May 7, 2016 5:09 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ഒഐസിസിയുടെ നേത്യത്യത്തില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍. ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ മെയ് ഏഴിനു ശനിയാഴ്ച രാവിലെ പത്തിനു യുറേ ശിയ ഹാളില്‍ വെച്ച് യുഡിഎഫ് ഇലക്ഷന്‍ കണ്‍വന്‍ഷന്‍ 2016 നടത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ നേത്യത്വത്തില്‍ കേരളത്തിന്റെ വികസന തുടര്‍ച്ചയ്ക്ക് 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്ന മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ട് എല്ലാ യുഡിഎഫ് അനുഭാവികളേയും സ്വാഗതം ചെയ്യുന്നു.

കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു കൊണ്ട് ഒഐസിസിയുടെ നേതാക്കന്‍മാര്‍ കേരളാ പ്രവാസി കോണ്‍ഗ്രസ് (എം), കെഎംസിസി തുടങ്ങിയ സഖ്യകക്ഷികളുടേയും നേതാക്കന്‍മാര്‍ പങ്കെടുക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ യുഡിഎഫ് അനുഭാവികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍ പത്ര കുറിപ്പില്‍ അറിയിച്ചു.