കലാകേരളം ഗ്ളാസ്ഗോക്ക് നവ നേതൃത്വം
Friday, May 6, 2016 6:55 AM IST
ലണ്ടന്‍: കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചുവരുന്ന കലാകേരളം ഗ്ളാസ്ഗോ പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജോര്‍ജ് ഇട്ടൂപ്പ് (പ്രസിഡന്റ്), ആന്റണി ജോസഫ് (വൈസ് പ്രസിഡന്റ്), ബെന്നി മാത്തൂര്‍ (സെക്രട്ടറി), ടോമി വര്‍ഗീസ് (ജോ. സെക്രട്ടറി), ടോമി അഗസ്റിന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.