മൈന്‍സില്‍ ഈസ്റര്‍ വിഷു ആഘോഷം മെയ് 14 ന്
Saturday, April 30, 2016 4:36 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്‍ഡ്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈസ്റര്‍, വിഷു, പെന്തക്കുസ്താ ആഘോഷം മെയ് 14 ന് (ശനി) വൈകുന്നേരം നാലുമണിയ്ക്ക് മൈന്‍സിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്നുള്ള പരിപാടികള്‍ ഇടവക ഓഡിറ്റോറിയത്തിലാണ് (ഫ്രാന്‍സ്ലിസ് സ്ട്രാസെ 1) നടക്കുന്നത്. വൈവിധ്യങ്ങളായ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നതിനൊപ്പം തംബോലയും ഈസ്റര്‍ വിരുന്നും ഉണ്ടായിരിയ്ക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131 612607, ജോയി വെള്ളാരംകാലായില്‍ (വൈസ് പ്രസിഡന്റ്) 06134 65176., അരുണ്‍ ലോറന്‍സ്(സെക്രട്ടറി) (ജോ.സെക്രട്ടറി) 06131 4948573, ജോസഫ് മുള്ളരിയ്ക്കല്‍ (ട്രഷറാര്‍) 06131 3299869.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍