ഹോളണ്ടില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം വരുന്നു
Wednesday, April 27, 2016 5:48 AM IST
ഹേഗ്: ഹോളണ്ടിലെ റോഡുകളില്‍നിന്ന് 2025 ഓടുകൂടി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ പൂര്‍ണമായി നിരോധിക്കാന്‍ ഒരുങ്ങുന്നു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളാവും ഹോളണ്ടിലെ റോഡുകളില്‍നിന്നു പൂര്‍ണമായും ഒഴിവാകുക. പെട്രോള്‍, ഡീസല്‍ കാറുകള്‍ പിന്‍വലിക്കാന്‍ ലേബര്‍പാര്‍ട്ടി കൊണ്ടുവന്ന പ്രമേയം ലോവര്‍ പാര്‍ലമെന്റ് ഹൌസില്‍ ഭൂരിഭാഗം പേരും അനുകൂലിച്ചു.

ലേബര്‍പാര്‍ട്ടിയുടെ പ്രമേയം പാസാവുകയാണെങ്കില്‍ 2025 മുതലോ അതിനു മുമ്പോ ഹോളണ്ടില്‍ പുതിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. ഇപ്പോള്‍ ഹോളണ്ടിലെ വാഹനങ്ങളില്‍ 10 ശതമാനം മാത്രമാണു ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളത്. മലിനീകരണം പൂര്‍ണമായും തടയുക എന്ന ലക്ഷ്യമിട്ടാണ് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നിരോധിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍