മഴവില്‍ സംഗീതം ജൂണ്‍ നാലിന് ബോണ്‍മൌത്തില്‍; സ്വാഗതസംഘം രൂപീകരിച്ചു
Tuesday, April 26, 2016 6:42 AM IST
ബോണ്‍മൌത്ത്: യുകെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ 'മഴവില്‍ സംഗീതം' നാലാമത് എഡിഷന്‍ ജൂണ്‍ നാലിന് ബോണ്‍മൌത്തില്‍ നടക്കും.

ജൂണ്‍ നാലിന് ബോണ്‍മൌത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചകഴിഞ്ഞു 3.30നാണ് പരിപാടി ആരംഭിക്കുക. കഴിഞ്ഞ വര്‍ഷം ഏറെ പുതുമകളോടെ അവതരിപ്പിക്കപ്പെട്ട മഴവില്‍ സംഗീതത്തിന് വന്‍ സ്വീകാര്യതയാണ് യുകെ മലയാളികളുടെയിടയില്‍ ലഭിച്ചത്. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മഴവില്‍ സംഗീതം വന്‍ വിജയമാക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് സംഘാടകര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

മഴവില്‍ സംഗീതത്തിന്റെ സാരഥികളായ അനീഷ് ജോര്‍ജ് ജനറല്‍ കണ്‍വീനറും ടെസ്മോള്‍ ജോര്‍ജ് പ്രോഗ്രാം കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേര്‍ അംഗങ്ങളാണ്. ഡാന്റോ പോള്‍, കെ.എസ്. ജോണ്‍സണ്‍, സുജു ജോസഫ്, സില്‍വി ജോസ്, ലൂയിസ് കുട്ടി, സുജ ജോസഫ്, ഉല്ലാസ് ശങ്കരന്‍, സൌമ്യ ഉല്ലാസ്, മഹേഷ് അലക്സ്, സജു ചക്കുങ്കല്‍ ചാക്കോ, രാജു ചാണ്ടി, ഷിനു സിറിയക്, കോശിയ ജോസ്, സുനില്‍ രവീന്ദ്രന്‍, ജോസ് ആന്റോ, ജിജി ജോണ്‍സണ്‍, ജിനി ചാക്കോ, ബോബി അഗസ്റിന്‍, റോബിന്‍സ് പഴുകയില്‍, സജന്‍ ജോസ്, റോമി പീറ്റര്‍, ഷൈന്‍ കെ. ജോസഫ്, ശിവന്‍ പള്ളിയില്‍, വിന്‍സ് ആന്റണി തുടങ്ങിയവരാണ് മഴവില്‍ സംഗീതത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

പുതുതലമുറ ഗായകര്‍ക്കും കുട്ടികള്‍ക്കും അവസരമൊരുക്കുന്ന മഴവില്‍ സംഗീതത്തില്‍ യുകെയിലെ അറിയപ്പെടുന്ന പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.

പരിപാടിയിലേക്ക് യുകെയിലെ മുഴുവന്‍ സംഗീതപ്രേമികളെയും സവിനയം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍