ഫാ. മനോജ് പാറയ്ക്കലിനു ഡോക്ടറേറ്റ്
Monday, April 25, 2016 3:14 AM IST
ഡബ്ളിന്‍: റോമിലെ വിഖ്യാതമായ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഫാ. മനോജ് പാറയ്ക്കല്‍ ഡോക്ടറേറ്റ് നേടി. ബൈബിള്‍ പഴയനിയമത്തിലെ പഞ്ചഗ്രന്ഥങ്ങളിലൊന്നായ നിയമാവര്‍ത്തനത്തെ ആസ്പദമാക്കിയുള്ള പ്രബന്ധത്തിനാണു ഡോക്ടറേറ്റ്.

പാലാ രൂപതാംഗമായ ഫാ. മനോജ് 1999 ജനുവരി നാലിനാണു തിരുപട്ടം സ്വീകരിച്ചത്. തുടര്‍ന്നു ഉജെയിന്‍ രൂപതയിലെ റൂഹാലയ തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2008- 12 കാലഘട്ടത്തില്‍ റോമില്‍ നിന്നു തിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ റിസി ജിയോവാനിയുടെ മേല്‍നോട്ടത്തില്‍ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് കരസ്ഥമാക്കി.

മിഷണറീസ് ഓഫ് സെന്റ് തോമസ് സഭാംഗമായ ഫാ. മനോജ്, മൂന്നിലവ് പാറയ്ക്കല്‍ നോബിളിന്റേയും തങ്കമ്മയുടേയും പുത്രനാണ്. സഹോദരങ്ങള്‍: വിനോജ്, സനോജ് (ഓസ്ട്രേലിയ).

മികച്ച വാഗ്മിയും ഗായകനുമാണ് ഫാ. മനോജ് പാറയ്ക്കല്‍.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്