ഫാമിലി കോണ്‍ഫറന്‍സ് 2016; രജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
Monday, April 25, 2016 12:56 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഫാമിലി കോണ്‍ഫറന്‍സ് 2016 ന്റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 23നു (ശനി) നിര്‍വഹിച്ചു.

ഗാള്‍വെ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ കുര്യാക്കോസ് മോര്‍ തേയോഫിലോസ് ആദ്യ രജിസ്ട്രേഷന്‍ ഫോം ടിജോ മാത്യുവിനു നല്കി നിര്‍വഹിച്ചു. സംഗമത്തിന് എല്ലാവിധ വിജയവും മെത്രാപ്പോലീത്ത ആശംസിച്ചു.

ഡബ്ളിനിലുള്ള കാസില്‍നോക്ക് സെന്റ് വിന്‍സെന്റ്സ് കോളജില്‍ സെപ്റ്റംബര്‍ 16,17,18 തീയതികളിലായിട്ടാണ് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ്.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍