കെസിഎയുടെ ഈസ്റര്‍ - വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി
Monday, April 25, 2016 12:47 AM IST
ലണ്ടന്‍: കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ഈസ്റര്‍ - വിഷു ആഘോഷവും സ്റോക്ക് ഓ ട്രെന്റിനെ വര്‍ണാഭമാക്കി

ഏപ്രില്‍ 16നു ട്രെന്റ്വെയ്ല്‍ ജൂബിലി വര്‍ക്കിംഗ് മെന്‍സ് ക്ളബിന്റെ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് സോബിച്ചന്‍ കോശി അധ്യക്ഷത വഹിച്ചു.

യേശുവിന്റെ സ്നേഹത്തെയും ത്യാഗത്തെയും അനുസ്മരിപ്പിച്ചുകൊണ്ടും വാല്‍ക്കണ്ണാടിയും പട്ടുപുടവയും വിവിധ കാര്‍ഷികോല്പങ്ങളും നിറച്ച ഓട്ടുരുളിയില്‍ ഉണ്ണിക്കണ്ണനെയും പ്രതിഷ്ഠിച്ചു ഒരുക്കിയ മനോഹരമായ വിഷുക്കണിയുടെ പുണ്യത്തെയും കുറിച്ച് വര്‍ഗീസ് പുതുശേരി സന്ദേശം നല്‍കി.

സെക്രട്ടറി ജോസ് വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ടും ജോ. ട്രഷറര്‍ സജി മത്തായി വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.

കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ഡാന്‍സ് സ്കൂള്‍ ടീച്ചര്‍ കലാ മനോജിന്റെ ശിക്ഷണത്തില്‍ കെസിഎ അക്കാഡമിയിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ മാറ്റുകൂട്ടി. ക്ളാസിക്, സെമിക്ളാസിക്, സിനിമാറ്റിക് ഡാന്‍സുകളും ഉള്‍പ്പെട്ട കലാപരിപാടികള്‍ ഏറെ ഹൃദ്യമായി.

ചടങ്ങില്‍ 2016 -17 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

പ്രസിഡന്റ് സോബിച്ചന്‍ കോശി, സെക്രട്ടറി ജോസ് വര്‍ഗീസ്, കെസിഎ അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് ചാക്കോ, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ റിന്റോ റോക്കി, വൈസ് പ്രസിഡന്റ് അനില്‍ പുതുശേരി തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.