ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഈസ്റര്‍-വിഷു ആഘോഷം നടത്തി
Tuesday, April 19, 2016 8:44 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റര്‍-വിഷു ആഘോഷം ഏപ്രില്‍ ഒമ്പതിനു ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൌനിഡയില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറി.

ആഘോഷപരിപാടിയില്‍ വിശിഷ്ടാതിഥികളായെത്തിയ കെ.കെ.നാരായണസ്വാമി, ഫാ.തോമസ് കുര്യന്‍ എന്നിവര്‍ചേര്‍ന്ന് തിരി തെളിച്ചതോടെ കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്നു ഇരുവരും ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഈസ്റര്‍ അവതരണം, വിഷു ഡാന്‍സ്, ഭരതനാട്യം, കേരള സമാജം മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടോടി നൃത്തം, ബോളിവുഡ് നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കഥക് നൃത്തം, ബോളിവുഡ് മെഡ്ലി ഡാന്‍സ്, അര്‍ധശാസ്ത്രീയ നൃത്തം, ഓടക്കുഴല്‍ സംഗീതം തുടങ്ങിയ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

കവി ഒഎന്‍വി കുറുപ്പ്, കലാഭവന്‍ മണി, വി.ഡി. രാജപ്പന്‍, നടി കല്‍പ്പന, യുവനടന്‍ ജിഷ്ണു എന്നിവരുടെ വേര്‍പാടില്‍ സമാജം ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു.

കേരളത്തനിമയില്‍ തയാറാക്കിയ വിരുന്ന് ഇടവേളയില്‍ വിളമ്പി. തുടര്‍ന്നു 'പ്രാണന്റെ കടപ്പത്രം' എന്ന ലഘുനാടകവും അരങ്ങേറി. തംബോലയില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്റ് ബോബി ജോസഫ്, ജനറല്‍ സെക്രട്ടറി ഡോ. ബെനേഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.