ഓസ്ട്രിയയില്‍ പ്രതിവര്‍ഷം 6,706 സൈക്കിള്‍ അപകടങ്ങള്‍
Tuesday, April 19, 2016 8:39 AM IST
വിയന്ന: വേനല്‍ക്കാലമായതോടുകൂടി രാജ്യത്തെമ്പാടും സൈക്കിള്‍ സവാരിക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ പ്രതിവര്‍ഷം സൈക്കിള്‍ അപകടങ്ങള്‍ മൂലം പരിക്കേല്‍ക്കുന്നവരുടെയും ജീവഹാനി സംഭവിക്കുന്നവരുടെയും എണ്ണവും വര്‍ധിച്ചുവരുന്നു. പോയ വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ച് നോക്കുമ്പോള്‍ ഓരോ വര്‍ഷവും അപകട നിരക്ക് ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2010 നെ അപേക്ഷിച്ച് 37.4 ശതമാനം അധികം റോഡപകടങ്ങള്‍ 2014 ല്‍ ഉണ്ടായി. ഓസ്ട്രിയന്‍ നിരത്തുകളില്‍ ദിനംപ്രതി 18.3 സൈക്കിള്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നുണ്ട്. മരണ നിരക്കും 2010 ലേതില്‍ നിന്നുയര്‍ന്നു. 2014 ല്‍ 45 പേരാണ് ഓസ്ട്രിയന്‍ നിരത്തുകളില്‍ മരണപ്പെട്ടത്. ഇത് 2010 നേക്കാള്‍ 40.6 ശതമാനം കൂടുതലാണ്.

സൈക്കിള്‍ സവാരിക്കിടയില്‍ ഏറ്റവുമധികം അപകടത്തില്‍പ്പെടുന്നത് 60നും 79നും ഇടയില്‍ പ്രായമുള്ളവരാണ്. രാജ്യത്ത് ഏറ്റവുമധികം പേര്‍ മരണപ്പെട്ടത് സ്റയര്‍മാര്‍ക്കിലാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍