കൊച്ചുത്രേസ്യാ റൂബലിംഗ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതയായി
Monday, April 18, 2016 9:13 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്യാതയായ കൊച്ചുത്രേസ്യാ റ്യൂബിലിംഗിന്റെ (70) ആത്മശാന്തിക്കായുള്ള ദിവ്യബലി ഏപ്രില്‍ 19നു (ചൊവ്വ) വൈകുന്നേരം ഏഴിന് ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് കാതറിന്‍ ആശുപത്രി കപ്പേളയില്‍ (ട. ഗമവേലൃശിലി ഗൃമിസലിവമൌ ഗമുുലഹഹമ, ടലരസയമരവലൃ ഘമിറൃമലൈ 65, 60389 എൃമിസളൌൃ മാ ങമശി) നടക്കും. തിരുക്കര്‍മങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹം ഇടവക വികാരി ഫാ.തോമസ് കുര്യന്‍ അറിയിച്ചു.

1970 നവംബര്‍ 20നു ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ കൊച്ചുത്രേസ്യാ, തൊടുപുഴ, തഴുവന്‍കുന്ന് തോട്ടുപുറം കുടുംബാംഗമാണ്. ഭര്‍ത്താവ് ഹൈന്റിഷ് റൂബലിംഗ്. മകള്‍: ജാസ്മിന്‍. മരുമകന്‍: സുഫിയാന്‍ ബംഗൂറ. കൊച്ചുമകന്‍: ജാഹിം.

സംസ്കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍