മെര്‍ക്കലിനു വീണ്ടും കോളിന്റെ വിമര്‍ശനം
Monday, April 18, 2016 9:13 AM IST
ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിനു വീണ്ടും മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോളിന്റെ രൂക്ഷ വിമര്‍ശനം.

ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പാണ് പരാമര്‍ശങ്ങള്‍. ഉദാരമായ അഭയാര്‍ഥിനയത്തെ രൂക്ഷമായി എതിര്‍ക്കുന്ന നേതാവാണ് ഓര്‍ബന്‍.

യൂറോപ്പിനു സ്വീകരിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ അഭയാര്‍ഥികളെ ഇതിനകം സ്വീകരിച്ചു കഴിഞ്ഞെന്നാണു കോളിന്റെ പക്ഷം. മില്യന്‍ കണക്കിനു അഭയാര്‍ഥികളുടെ മുഴുവന്‍ പ്രശ്നം പരിഹരിക്കാനുള്ള ബാധ്യത യൂറോപ്പിന്റേതല്ല. ലോകം മുഴുവന്‍ ഒരുമിച്ചു നേരിടേണ്ട വിഷയമാണു യൂറോപ്പ് ഒറ്റയ്ക്കു കൈകാര്യം ചെയ്തു വരുന്നതെന്നും കോള്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍