ലോക സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേഗം പോരാ: ഐഎംഎഫ്
Wednesday, April 13, 2016 8:17 AM IST
പാരീസ്: ലോക സമ്പദ് വ്യവസ്ഥ ഇത്രയധികം കാലം ഇത്ര കുറഞ്ഞ വേഗത്തില്‍ വളരുന്നത് ആശങ്കാജനകമെന്ന് അന്താരാഷ്ട്ര നാണയനിധി. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തേയ്ക്കുള്ള പ്രതീക്ഷിത വളര്‍ച്ചയില്‍ കുറവും വരുത്തിയിരിക്കുകയാണ് ഐഎംഎഫ്.

ഈ വര്‍ഷം ലോക സമ്പദ് വ്യവസ്ഥ 3.2 ശതമാനം വളരുമെന്നും അടുത്ത വര്‍ഷം 3.5 ശതമാനം വളരുമെന്നുമായിരുന്നു മുന്‍ പ്രവചനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നാണ് പുതിയ വിലയിരുത്തല്‍.

ഈ വര്‍ഷം തന്നെ ഇതു രണ്ടാം തവണയാണ് ഐഎംഎഫ് പ്രതീക്ഷിത വളര്‍ച്ചാ നിരക്കില്‍ കുറവു വരുത്തുന്നത്. ചില രാജ്യങ്ങളിലെ മാന്ദ്യവും നാണയപെരുപ്പവുമാണ് ഇതിന്റെ അടിസ്ഥാനമെന്നാണ് നിഗമനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍