ശരീരസൌന്ദര്യത്തില്‍ സ്വിസ് വനിതകള്‍ യൂറോപ്പില്‍ ഒന്നാമത്
Wednesday, April 13, 2016 4:34 AM IST
സൂറിച്ച്: ലോകത്തില്‍ ആകമാനം 375 മില്യന്‍ സ്ത്രീകളും 266 മില്യന്‍ യുവാക്കളും അമിത വണ്ണക്കാരാണ്. തന്നെയുമല്ല അമിത വണ്ണക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയുമാണ്. എന്നാല്‍ സ്വിറ്റ്സര്‍ലന്‍ഡിലാകട്ടെ അമിതവണ്ണക്കാരുടെ പെരുപ്പം വളരെ പതുക്കെയാണെന്ന് സൂറിച്ച് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്െടത്തിയതെന്നു പ്രഫ. ഫ്രാങ്ക് രൂഹലി വ്യക്തമാക്കി.

യൂറോപ്പിലെ ഏറ്റവും ശക്തമായ ബോഡി മാസ് ഇന്‍ഡക്സ് സ്വിസ് വനിതകള്‍ക്കാണ്. 23.7 പോയിന്റുകളാണ് സ്വിസ് വനിതകള്‍ സ്വന്തമാക്കിയത്. ശരീര ഭാരത്തെ ശരീരവലുപ്പവുമായി ഹരിച്ചാണ് ഇതു കണ്െടത്തുന്നത്. ഇങ്ങനെ താരതമ്യം ചെയ്യുമ്പോള്‍ സ്വിസ് വനിതകളും അവരോടൊപ്പം തുല്യസ്ഥാനം പങ്കിടുന്നത് ബോസ്നിയന്‍ പുരുഷന്മാരുമാണ്.

ഓരോ വര്‍ഷവും ഒരു വ്യക്തി 15 കിലോഗ്രാം വീതം ഭാരംവയ്ക്കുന്നു. ഏകദേശം 2025 ആകുമ്പോഴേയ്ക്കും 20 ശതമാനം പുരുഷന്മാരും സ്ത്രീകളും അമിതവണ്ണക്കാരായിത്തീരും.

ലോകത്തില്‍ അമേരിക്കന്‍ പുരുഷന്മാരാണ് ഏറ്റവും ശക്തമായ ശരീരവടിവുള്ളവര്‍. 24.2 പോയിന്റാണ് അവര്‍ കരസ്ഥമാക്കിയത്. അടുത്ത സ്ഥാനക്കാര്‍ ജപ്പാന്‍കാരാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍