ഭാരതീയ കലാലയം സ്വിറ്റ്സര്‍ലന്‍ഡിനു പുതിയ സാരഥികള്‍
Monday, April 11, 2016 8:16 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം പുതിയ സാരഥികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി നാന്‍സി അരീക്കല്‍ -ചെയര്‍പേഴ്സണ്‍, ജോര്‍ജുകുട്ടി നമ്പുശേരി -വൈസ് ചെയര്‍പേഴ്സണ്‍, റീന മണവാളന്‍- സെക്രട്ടറി, സാബു പുല്ലേലില്‍ - ജോ. സെക്രട്ടറി, ജോണ്‍ മേലേമണ്ണില്‍- ട്രഷറര്‍, മാത്യു ചെറുപള്ളികാട്ട് - പിആര്‍ഒ, മേഴ്സി പാറശേരി - പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍, തോമസ് മൂക്കോം തറയില്‍, ബാബു പുല്ലേലില്‍ - മ്യൂസിക് കോഓര്‍ഡിനേറ്റര്‍മാര്‍, മിനി മൂഞ്ഞെലില്‍, സൂസന്‍ പറയനിലം -ഡാന്‍സ് കോഓര്‍ഡിനേറ്റര്‍മാര്‍, സെലിന്‍ കാക്കശേരി, ഉറുമീസ് അറക്കല്‍ -ഡ്രാമ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് ചെയര്‍ പേഴ്സണ്‍ മേഴ്സി പാറശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി റോബിന്‍ ജോസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിന്‍സന്റ് പറയനിലം വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. ചെയര്‍പേഴ്സണ്‍ നാന്‍സി അരീക്കല്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജീസണ്‍ എടശേരി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍