അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കണമെന്ന് ജര്‍മനിയിലെ സിറിയക്കാര്‍
Friday, April 8, 2016 8:01 AM IST
ബെര്‍ലിന്‍: ജര്‍മനിയിലുള്ള സിറിയക്കാരില്‍ ഭൂരിപക്ഷവും ആവശ്യപ്പെടുന്നത് അഭയാര്‍ഥി പ്രവാഹത്തിന് പരിധി നിശ്ചയിക്കണമെന്ന്.

ഇവര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് വിചിത്രമായ കണ്ടെത്തല്‍. അഞ്ഞൂറോളം സിറിയക്കാര്‍ക്കിടയിലാണ് മ്യുന്‍സ്റ്റര്‍ യൂണിവേഴ്സിറ്റി സര്‍വേ സംഘടിപ്പിച്ചത്.

അതേസമയം, കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജര്‍മനിക്കു സാധിക്കുമെന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പ്രഖ്യാപനത്തോടു യോജിക്കുന്നതായി മൂന്നില്‍ രണ്ട് സിറിയക്കാര്‍ സമ്മതിക്കുകയും ചെയ്യുന്നു.

അഭയാര്‍ഥികള്‍ക്കുപോലും ജര്‍മനിയുടെ ശേഷിയിലുള്ള വിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഗവേഷകന്‍ ഡെറ്റ്ലെഫ് പോളാക്ക്.

ജര്‍മനിയിലെത്തിയ സിറിയന്‍ അഭയാര്‍ഥികള്‍ നാട്ടിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതോടെ മടങ്ങിപ്പോകുമെന്നും 71 ശതമാനം പേര്‍ കരുതുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍