അനാഥര്‍ക്ക് ആശ്വാസവുമായി അയര്‍ലന്‍ഡില്‍നിന്നൊരു സ്നേഹസ്പര്‍ശം
Friday, April 8, 2016 6:07 AM IST
ഡബ്ളിന്‍: അനാഥര്‍ക്കു ആശ്വാസത്തിന്റെ സ്നേഹസ്പര്‍ശവുമായി അയര്‍ലന്‍ഡിലെ വിക്ളോ ആസ്ഥാനമായി ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് ‘കഞകടഒ കചഉകഅച അകഉ’ എന്ന പേരില്‍ ഒരു ചാരിറ്റി പ്രവര്‍ത്തനത്തിനു രൂപം നല്കി.

കേരളത്തില്‍ നിരാലംബരായി അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കുവേണ്ട വസ്ത്രങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നതാണ് ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത്.

നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം നമ്മുടെ കുട്ടികള്‍ക്കോ നമുക്കോ ഉടുപ്പുകുപ്പായങ്ങള്‍ വാങ്ങിക്കുവാന്‍ ഷോപ്പുകളില്‍ പോകുമ്പോള്‍ കേരളത്തിലെ അനാഥാലയങ്ങളെയോ, അവിടെ ജീവിക്കുന്നവരേയും ഒരു നിമിഷം മനസിലോര്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍ നിറമോ, അളവോ നോക്കാതെ സെയിലില്‍ കിടക്കുന്ന തുണിത്തരങ്ങളില്‍നിന്ന് ഒന്നോ, രണ്േടാ ജോഡി വാങ്ങുക.

കൂടാതെ നമ്മള്‍ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും നല്‍കി ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാം. നമ്മള്‍ വാങ്ങിക്കുന്നവ ശേഖരിക്കാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും. ഇതിനോടകം തന്നെ ചില മലയാളി കുടുംബങ്ങളുടെ സഹായത്താല്‍ ഏതാനും പെട്ടികള്‍ കേരളത്തിലെ വിവിധ അനാഥാലയങ്ങളില്‍ എത്തിച്ചു കഴിഞ്ഞു.

വസ്ത്രങ്ങള്‍ അടങ്ങിയ ഓരോ പെട്ടിയും 15 മുതല്‍ 18 കിലോയോളം തൂക്കം വരും നാട്ടിലേക്ക് അവധിക്കു പോകുന്ന സന്മനസുള്ള കുടുംബങ്ങള്‍ ലഗേജ് കുറവാണെങ്കില്‍ ഒരു പെട്ടിയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കാമോ. നാട്ടില്‍ എത്തുമ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ നിങ്ങളുടെ അടുത്തുവന്ന് അത് വാങ്ങിക്കോളും. അവര്‍ അത് അര്‍ഹതപ്പെട്ടവരുടെ അടുത്തെത്തിക്കും.

ഇത്തരത്തില്‍ ഉടുപ്പുകളുടെ പെട്ടി കൊണ്ടുപോകുവാന്‍ സന്നദ്ധരാകുന്നവരുടെ വീടുകളില്‍ പെട്ടി എത്തിച്ച് മുഴുവന്‍ ഉടുപ്പുകളും പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷമാണ് പെട്ടികള്‍ പായ്ക്ക് ചെയ്യുക.

വിവരങ്ങള്‍ക്ക്: തോമസ് 089 477 6300, ജിമ്മി 0899654293, ഋാമശഹ:കൃശവെശിറശമിമശറ@ഴാമശഹ.രീാ