അഭയാര്‍ഥികളെ നാടുകടത്തുന്നതു തടയാന്‍ മാര്‍പാപ്പ ഇടപെടും
Thursday, April 7, 2016 8:12 AM IST
വത്തിക്കാന്‍സിറ്റി: ഗ്രീസിലെത്തുന്ന അഭയാര്‍ഥികളെ തിരികെ തുര്‍ക്കിയിലേക്കു നാടുകടത്തുന്നതിന് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാറിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തുവന്നു.

കരാര്‍ അവസാനിപ്പിക്കാനും അഭയാര്‍ഥികളെ നാടുകടത്തുന്നതു തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കുമേല്‍ അദ്ദേഹം സമ്മര്‍ദം ചെലുത്തും. ഇതിനായി നേരിട്ട് ലെസ്ബോസ് സന്ദര്‍ശിക്കാനും തീരുമാനം. ഈ ഗ്രീക്ക് ദ്വീപില്‍ പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭാ മേധാവിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അഭയാര്‍ഥികളെ നിരാകരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെ തന്റെ ഈസ്റര്‍ സന്ദേശനത്തിലും മാര്‍പാപ്പ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍