ഡബ്ളിനില്‍ ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം
Monday, April 4, 2016 5:47 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ കലാസാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ഓള്‍ അയര്‍ലന്‍ഡ് ക്വിസ് മത്സരം മേയ് രണ്ടിനു (തിങ്കള്‍) ഡബ്ളിനിലെ സ്റില്‍ഓര്‍ഗനിലുള്ള ഠഅഘആഛഠ (എീൃാലൃഹ്യ ജമൃസ ഒീലേഹ) ഹോട്ടലില്‍ നടക്കും.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം. രണ്ടു പേരടങ്ങുന്ന ഒരു ടീമായിട്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. ജൂണിയര്‍ എട്ടു മുതല്‍ 12 വയസു വരെ (ജനനതീയതി 01/01/2004 മുതല്‍ 01/01/2008 വരെ)

സീനിയര്‍ 12 മുതല്‍ 18 വയസു വരെ (ജനനതീയതി 01/01/1998 മുതല്‍ 31/12/2003 വരെ)

ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്പോര്‍ട്സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലന്‍ഡ് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പട്ട പ്രാഥമിക മത്സരത്തില്‍നിന്ന് ഓരോ വിഭാഗത്തില്‍ നിന്നും പന്ത്രണ്ടു ടീമുകള്‍ സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടും. സെമിഫൈനലില്‍ ഇരു വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകളാണ് അവസാന റൌണ്ടില്‍ മത്സരിക്കുന്നത്. ഓഡിയോ റൌണ്ട്, വീഡിയോ റൌണ്ട്, ബസര്‍ റൌണ്ട്, റാപ്പിഡ് ഫയര്‍ റൌണ്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് ഫൈനല്‍.

ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിലെ ഓരോ അംഗത്തിനും മലയാളത്തിന്റെ ദശാബ്ദിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയ അരപവന്‍ വീതമുള്ള സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കും. അവസാനഘട്ടത്തില്‍ എത്തിച്ചേരുന്ന നാലു ടീമുകള്‍ക്കും ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. മത്സരം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏപ്രില്‍ 25നു മുമ്പായി പേരുകള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്.രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ബേബി പെരേപ്പാടന്‍ 087 2930719, വി.ഡി. രാജന്‍ 087 0573885, മിട്ടു ഷിബു 087 3298542, ബിപിന്‍ ചന്ദ് 089 4492321, ജോജി ഏബ്രഹാം 087 1607720, അജിത്ത് കേശവന്‍ 087 6565449.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍