ആല്‍ബം പ്രകാശനം ചെയ്തു
Tuesday, March 22, 2016 6:15 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തില്‍ ഫാ. റോണി തോപ്പിലാനും സംഗീത സംവിധായകന്‍ സുമേഷ് കൂട്ടിക്കലും ചേര്‍ന്നൊരുക്കിയ 'ഓ മൈ ഗോഡ്' എന്ന ഓഡിയോ സിഡി പ്രകാശനം ചെയ്തു.

കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ നിരവധി വൈദികരും മറ്റും പങ്കെടുത്തു.