ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Friday, February 26, 2016 10:14 AM IST
ന്യൂഡല്‍ഹി: രോഹിണി പിതപുരയില്‍ ഭഗവാന്‍ മഹാവീര്‍ ആശുപത്രിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പിതപുര ഭഗവാന്‍ മഹാവീര്‍ ഹോസ്പിറ്റല്‍ ക്വാര്‍ട്ടേഴ്സ് ടൈപ്പ് 2 ഫ്ളാറ്റ് നമ്പര്‍ 49 ല്‍ താമസിക്കുന്ന കാഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി പുളിക്കല്‍ സജീവ് തോമസ് (45) ആണ് മരിച്ചത്.

ജനക്പുരിയില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന സജീവ് ഓഫീസ് ആവശ്യത്തിനായി പുറത്തുപോയി തിരികെ വരും വഴി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള ഇലക്ട്രിക് പോസ്റില്‍ ഇടിച്ചായിരുന്നു അപകടം. ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രോഹിണി വിശുദ്ധ പാദേപിയോ ഇടവകയിലെ പാരിഷ് കൌണ്‍സില്‍ അംഗമാണ് പരേതന്‍. ഭാര്യ: ജെസി. മക്കള്‍: നേഹ. നോബിന്‍.

കാഞ്ഞിരപ്പളളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പിതൃസഹോദര പുത്രനാണ്.

സംസ്കാരം 27നു (ശനി) 3.30ന് മുണ്ടക്കയം ഇഞ്ചിയാനി തിരുക്കുടുംബ ദേവാലയത്തില്‍.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്