എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
Monday, February 22, 2016 9:47 AM IST
ന്യൂഡല്‍ഹി: ഭാരതീയ സംസ്കാരം ലോകത്താകമാനം പ്രകാശപൂരിതമാക്കുന്നതിന് ശ്രീനാരായണ സന്ദേശത്തിലൂന്നിയ സാമൂഹിക സമത്വം എല്ലാ ജനവിഭാഗങ്ങളില്‍ എത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഗവണ്‍മെന്റുകള്‍ ശ്രദ്ധചെലുത്തണമെന്ന് എസ്എന്‍ഡിപി യോഗത്തിന്റെ പതിമൂന്നാമത് വാര്‍ഷിക പൊതുയോഗം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ടി.പി. മണിയപ്പന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബജറ്റ് അവതരിപ്പിച്ചു. സഹകരണ മേഖലയില്‍ ഫിനാന്‍സ് ഇന്‍സ്റിറ്റ്യൂഷന്‍, ശ്രീനാരായണ ഗുരുദേവന്‍ ദേവസ്വം, ശ്രീനാരായണ എഡ്യൂക്കേഷന്‍ സൊസൈറ്റി, ശ്രീനാരായണ ഗുരുദേവ കലാമണ്ഡലം, ശ്രീനാരായണ സാഹിത്യ സഹകരണ സംഘം എന്നിവ ബജറ്റിലെ പ്രധാനപ്പെട്ട ഇനങ്ങളാണ്. യോഗത്തില്‍ 26 ശാഖകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മനോജ് കല്ലറ