മാഞ്ചസ്ററില്‍ ദിവ്യകാരുണ്യ ആന്തരീക സൌഖ്യ ധ്യാനം മാര്‍ച്ച് നാല്, അഞ്ച്, ആറ് തീയതികളില്‍
Saturday, February 13, 2016 10:22 AM IST
മാഞ്ചസ്റര്‍: ആന്തരീക സൌഖ്യ ധ്യാനങ്ങളിലൂടെ പതിനായിരങ്ങള്‍ക്ക് ആത്മീയ സൌഖ്യമേകുവാന്‍ സഹായിച്ചിട്ടുള്ള ഫാ. ജോയി ചേറാടിയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം മാര്‍ച്ച് നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളിലായി മാഞ്ചസ്ററില്‍ നടക്കും. മാഞ്ചസ്ററിലെ ലോംഗ്സൈറ്റിലുള്ള സെന്റ് ജോസഫ് ദേവാലയത്തിലാണ് ധ്യാനം.

വെള്ളി വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും ശനി രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ഞായര്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടു വരെയുമാണ് ധ്യാനം. കുമ്പസാരത്തിനു സൌകര്യമുണ്ടായിരിക്കും.

കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ബൈബിള്‍ ക്ളാസുകളും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് തൈക്കൂട്ടത്തില്‍ 0792 745 704, പോള്‍സണ്‍ തോട്ടപ്പള്ളി 07877 687 813, ജോര്‍ജ് മാത്യു 0752 562 006.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്