വിയന്ന മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Saturday, February 13, 2016 10:22 AM IST
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത സാമൂഹിക, സാംസ്കാരിക സംഘടനയായ വിയന്ന മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സോണി ജോസഫ് ചേന്നുംകര (പ്രസിഡന്റ്), ഫിലിപ്പ് ജോണ്‍ കുറുംതോട്ടിക്കല്‍ (വൈസ് പ്രസിഡന്റ്), സുനീഷ് മുണ്ടിയാനിക്കല്‍ (സെക്രട്ടറി), രഞ്ജിത്ത് തെക്കുംമല (ജോ. സെക്രട്ടറി), പോള്‍ കിഴക്കേക്കര (ട്രഷറര്‍), ഷാജന്‍ ജോസഫ് ഇല്ലിമൂട്ടില്‍ (ആര്‍ട്സ് ക്ളബ് സെക്രട്ടറി), ജിമ്മി തോമസ് കുടിയത്തുകുഴിപ്പില്‍ (സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി), ഫിലോമിന നിലവൂര്‍ (പിആര്‍ഒ / എഡിറ്റര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജന്‍സണ്‍ തട്ടില്‍, റോവിന്‍ വിന്‍സെന്റ് പേരെപ്പാടന്‍, ഷാരിന്‍ ചാലിശേരി, ബിനോയി ഊക്കന്‍, ജോമി ശ്രാമ്പിക്കല്‍ എന്നിവരെയും യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായി

ആതിര തളിയത്ത്, ഗീതു ചിന്മയ ആനന്ദന്‍, ഡൊമിനിക് മണിയഞ്ചിറ, കെവിന്‍ തളിയത്ത്, ലിയോണ്‍ പുത്തൂര്‍, ഫെലിക്സ് പുത്തന്‍വീട്ടില്‍ എന്നിവരെയും ചാരിറ്റി കമ്മിറ്റി ചെയര്‍മാനായി മാത്യൂസ് കിഴക്കേക്കരയേയും കമ്മിറ്റി അംഗങ്ങളായി തോമസ് ഇലഞ്ഞിക്കല്‍, തട്ടില്‍ ബാബു നടക്കിലാന്‍, സണ്ണി മണിയഞ്ചിറ, ഷീന ഗ്രിഗറി, ടോമി പുതിയിടം എന്നിവരെയും തെരഞ്ഞെടുത്തു.

പോള്‍ മാളിയേക്കല്‍ ഇലക്ഷന്‍ കമ്മീഷന്‍ കണ്‍വീനര്‍ ആയിരുന്ന യോഗത്തില്‍ മാത്യൂസ് കിഴക്കേക്കര, ബീന തുപ്പത്തി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍