അഭയാര്‍ഥികളെ സഹായിക്കാന്‍ ഇന്ധന നികുതി: ജര്‍മന്‍ നിര്‍ദേശത്തിനു പിന്തുണയേറുന്നു
Friday, February 5, 2016 10:32 AM IST
ബ്രസല്‍സ്: അഭയാര്‍ഥികളുടെ ചെലവിനു പണം കണ്ടെത്താന്‍ യൂറോപ്പില്‍ ആകമാനം ഇന്ധനത്തിന് നിശ്ചിത നികുതി ഏര്‍പ്പെടുത്താനുള്ള ജര്‍മനിയുടെ നിര്‍ദേശത്തിന് യൂറോപ്യന്‍ കമ്മീഷനില്‍ പിന്തുണയേറുന്നു.

ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷോയ്ബളൊണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പെട്രോള്‍ വില ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവു നേരിടുന്ന സമയത്ത് ഇങ്ങനെയൊരു നികുതി ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്കു ബാധ്യതയാകില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെ യൂറോകാര്യ കമ്മീഷണര്‍ വാല്‍ഡിസ് ഡോംബ്രോവ്സ്കി പറയുന്നത്.

അഭയാര്‍ഥി പ്രവാഹം നേരിടാന്‍ പുതിയ ആശയങ്ങളാണു വേണ്ടത്. ഇക്കാര്യത്തില്‍ ഷോയ്ബളെയോടു യോജിക്കുന്നു എന്നും ഡോംബ്രോവ്സ്കി വ്യക്തമാക്കി.

എന്നാല്‍, സ്വന്തം രാജ്യത്തും പാര്‍ട്ടിക്കുള്ളിലും ഷോയ്ബളെയുടെ നിര്‍ദേശം കാര്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍