അഭയാര്‍ഥികള്‍ കാരണം യൂറോപ്പിലെ ജീവിത നിലവാരം കുറയുന്നു
Thursday, February 4, 2016 10:13 AM IST
ബ്രസല്‍സ്: യൂറോപ്പിലെ വന്‍ നഗരങ്ങളില്‍ അഭയാര്‍ഥികളുടെ സാന്നിധ്യം കാരണം ജീവിത നിലവാരം കുറയുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്യന്‍ കമ്മീഷന്‍ തന്നെ നടത്തിയ പഠനമാണിത്.

യൂറോപ്യന്‍ യൂണിയനുള്ളില്‍ 83 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍, നാല്പതു ശതമാനവും അഭിപ്രായപ്പെടുന്നത് വിദേശികള്‍ പ്രാദേശിക സംസ്കാരവുമായി ഇഴുകിച്ചേരുന്നില്ല എന്നാണ്.

ഏഥന്‍സ്, മാല്‍മോ, റോം, ഇസ്റ്റാംബുള്‍ എന്നീ നഗരങ്ങളിലാണ് അഭയാര്‍ഥികള്‍ കാരണം ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുള്ളതായി പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വിദേശികളുടെ സാന്നിധ്യം പോസിറ്റിവ് ആയി കാണുന്ന നഗരങ്ങളുടെ റാങ്കിംഗ് തയാറാക്കിയപ്പോള്‍ ഏറ്റവും താഴെയെത്തിയത് ആറ് ഇറ്റാലിയന്‍ നഗരങ്ങള്‍. ജര്‍മനിയിലെ അഭയാര്‍ഥി കുടിയേറ്റത്തില്‍ കൊളോണ്‍, ഹാംബുര്‍ഗ്, മ്യൂണിക്ക് എന്നീ നഗരങ്ങളിലാണ് കൂടുതല്‍ അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും നിലനില്‍ക്കുന്നത്.

അഭയാര്‍ഥികളെക്കുറിച്ചുള്ള അഭിപ്രായം ഇസ്റാംബുള്‍, സോഫിയ എന്നീ നഗരങ്ങളില്‍ നാലു വര്‍ഷത്തിനിടെ കുത്തനെ ഇടിഞ്ഞതായും വ്യക്തമാകുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍